ക​ണ്ണൂ​ര്‍: ട്രെ​യി​നി​ന് നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ല്‍ 12വ​യ​സു​കാ​രി​ക്ക് പ​രിക്ക്. കോ​ട്ട​യം പാ​മ്പാ​ടി മീ​ന​ട​ത്തെ കു​ഴി​യാ​ത്ത് എ​സ്.​രാ​ജേ​ഷിന്‍റെ​യും ര​ഞ്ജി​നി​യു​ടെ​യും മ​ക​ള്‍ കീ​ര്‍​ത്ത​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മൂ​കാം​ബി​ക ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം മം​ഗ​ളു​രൂ-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സി​ൽ കോ​ട്ട​യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. താ​ഴെ​ചൊ​വ്വ​യ്ക്കും എ​ട​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​ച്ഛ​മ്മ വി​ജ​യ​കു​മാ​രി​ക്കൊ​പ്പം S10 കോ​ച്ചി​ലാ​യി​രു​ന്നു കു​ട്ടി ഇ​രു​ന്ന​ത്. പു​റ​ത്തെ കാ​ഴ്ച​ക​ള്‍ ക​ണ്ട് തി​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് കീ​ര്‍​ത്ത​ന​യ്ക്കു ക​ല്ലേ​റ് കൊ​ണ്ട​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് നോ​ക്കു​മ്പോ​ള്‍ ത​ല​യു​ടെ ഇ​ട​തു​വ​ശ​ത്തു നി​ന്നും ചോ​ര​യൊ​ലി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് ടി​ടി​ഇ​യും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രും ഓ​ടി​യെ​ത്തി. യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി കു​ട്ടി​യ്ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി. ട്രെ​യി​ന്‍ ത​ല​ശ്ശേ​രി​യി​ല്‍ എ​ത്തി​യ ഉ​ട​ന്‍ ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് കീ​ര്‍​ത്ത​ന​യെ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് 9.15ന് ​മ​ല​ബ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ ഇ​വ​ര്‍​ക്ക് റെ​യി​ല്‍​വേ യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കി. ക​ല്ലേ​റു​ണ്ടാ​യ സ്ഥലത്ത് ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി.