വയനാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കോണ്‍ഗ്രസ് നേതാവ് കെ കെ എബ്രഹാം കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചു. ജയിലില്‍ നിന്നാണ് എബ്രഹാം രാജി കത്തയച്ചത്. നിരപരാധിത്വം തെളിയിക്കും വരെ മാറി നില്‍ക്കുന്നുവെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് അയച്ച കത്തില്‍ കെ കെ എബ്രഹാം പറയുന്നത്.
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് എബ്രഹാം ജയിലിലായത്. കെ പി സി സി ജനറല്‍ സെക്രട്ടറിയും മുന്‍ ബാങ്ക് ഭരണ സമിതി പ്രസിഡന്റുമായ കെ കെ എബ്രഹാം ഉള്‍പ്പെടെ 10 പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്. കെ കെ എബ്രഹാം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവര്‍ കേസില്‍ റിമാന്‍ഡില്‍ ആണ്.



