സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയിൽ 12 പേർ.എന്നാൽ കേരളത്തിലേക്കില്ലെന്ന് രണ്ട് എഡിജിപിമാർ അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥനായ ടോമിൻ ജെ തച്ചങ്കരിയുടെ പേരാണ് പട്ടികയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രഥമ പരിഗണനിയിലുള്ളത്.

1991 ഐപിഎസ് ബാച്ചിലെ ഉദ്യേഗസ്ഥരിൽ നിന്നുള്ള അന്തിമ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇപ്പോള്‍ കേരളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി എഡിജിപിമാരായ റവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര എന്നിവര്‍ കേന്ദ്രത്തിന് കത്തുനല്‍കി.

അരുൺ കുമാർ സിൻഹ, സുധേഷ് കുമാർ, ബി സന്ധ്യ, അനിൽ കാന്ത്, നിധിൻ അഗർവാൾ, ആനന്ത ക്യഷ്ണൻ, കെ പത്മകുമാർ, ഷെയ്ക്ക് ദർവേ സ് സാഹിബ്, ഹരിനാഥ് മിശ്ര, റാവഡ ചന്ദ്രശേഖർ, സഞ്ചിവ് കുമാർ പട് ജോഷി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.