ആന്ധ്രാ പ്രദേശിലെ നെല്ലൂരിലും കുർണൂലിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി ബോളിവുഡ് താരം സോനു സൂദ്. നെല്ലൂർ ജില്ല ആശുപത്രിയിലും കുർനൂൽ സർക്കാർ ആശുപത്രിയിലും ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുക. ട്വിറ്ററിലൂടെയാണ് തരാം വിവരം പങ്കുവെച്ചത്. ഇനി രാജ്യത്തെ ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്സിജൻ പ്ലാൻറുകളിൽ ആദ്യത്തേതാണ് ആന്ധ്രയിലേത്. ജൂൺ മാസത്തിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് സോനു അറിയിച്ചു.



