കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷനായി വീണ്ടും പിസി ചാക്കോയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് വേണ്ടി ചേര്‍ന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ ബഹളം. ജനാധിപത്യ വിരുദ്ധമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. യോഗത്തിന് മുമ്പ് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് എകെ ശശീന്ദ്രനും തോമസ് കെ തോമസും പ്രകടിപ്പിച്ചത്.

പിസി ചാക്കോയെ വീണ്ടും തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മുന്‍ ദേശീയ നേതാവ് എന്‍എ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇദ്ദേഹം പുറത്തുവന്ന് മാധ്യമങ്ങളെ കണ്ട് എന്താണ് യോഗത്തില്‍ നടന്നത് എന്ന് വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ അവസ്ഥയിലേക്ക് എന്‍സിപി വരാന്‍ പാടില്ല എന്നും മുഹമ്മദ് കുട്ടി പ്രതികരിച്ചു…