മഹാത്മാഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്കറുടെയും പ്രതിമകൾ പഴയ പാർലമെൻ്റ് മന്ദിരത്തിൽ നിന്ന് നീക്കം ചെയ്തതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത്.
ഗാന്ധിജിയുടേതടക്കം 14 പ്രതിമകളാണ് പഴയ പാർലമെന്റിന്റെ ഏഴാം നമ്പർ ഗേറ്റിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്ദീപ് ദൻകർ ആണ് പുതിയ പ്രാണ സ്ഥലം ഉദ്ഘാടനം ചെയ്തത്.
പ്രതിമകൾക്ക് മുൻ സ്ഥലത്തേക്കാൾ പ്രാധാന്യമുണ്ടെന്നും ആരോടും ആലോചിക്കാതെ ഏകപക്ഷീയമായാണ് പ്രതിമകൾ മാറ്റിയതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
ധ്യാനനിമഗ്‌നനായി ഇരിക്കുന്ന ഗാന്ധിയുടെ പ്രതിമ പഴയ പാർലമെന്റിന്റെ മുന്നിൽ തന്നെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുടെ പ്രധാന്യം വിളിച്ചോതുന്നതായിരുന്നു അത്.
സമാധാനപരമായും ജനാധിപത്യപരമായും പാർലമെന്റ് അംഗങ്ങൾ അവരുടെ സാന്നിധ്യത്തിൽ നിന്ന് ശക്തി ആർജിച്ച് സമരം നയിച്ചിരുന്നതും ഈ പ്രതിമയ്ക്ക് അടുത്തായിരുന്നു. എന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.



