കോ​ഴി​ക്കോ​ട്: പി​ന്ന​ണി ഗാ​യി​ക​യും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ന​ഞ്ചി​യ​മ്മ​യു​ടെ കു​ടും​ബ ഭൂ​മി കൈ​യേ​റി​യ​ത് സം​ബ​ന്ധി​ച്ച് റ​വ​ന്യൂ വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ഗ​ളി വി​ല്ലേ​ജി​ൽ എ​ത്തി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 20 ല​ധി​കം ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​ണ് റ​വ​ന്യൂ വി​ജി​ല​ൻ​സ് സം​ഘം അ​ട്ട​പ്പാ​ടി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ സം​ഘം വ്യാ​ഴാ​ഴ്ച അ​ഗ​ളി ടൗ​ണി​ലു​ള്ള ന​ഞ്ചി​യ​മ്മ​യു​ടെ കു​ടും​ബ ഭൂ​മി​യി​ലെ​ത്തി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​ഭൂ​മി​യു​ടെ​മേ​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച നെ​ല്ലി​പ്പ​തി​യി​ൽ നി​ര​പ്പ​ത്ത് ജോ​സ​ഫ് കു​ര്യ​ൻ ഭൂ​മി അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​ണെ​ന്ന രേ​ഖ​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

നി​ല​വി​ൽ ടി​എ​ൽ​എ അ​പ്പീ​ൽ കേ​സി​ലു​ള്ള ഭൂ​മി 2019ൽ ​ജോ​സ​ഫ് കു​ര്യ​ൻ വാ​ങ്ങി​യെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ട്ട​ത്. കെ.​വി. മാ​ത്യു​വി​ൽ​നി​ന്നാ​ണ് ജോ​സ​ഫ് കു​ര്യ​ൻ ഭൂ​മി വാ​ങ്ങി​യ​ത്. ക​ള​ക്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ലെ മാ​രി​മു​ത്തു​വാ​ണ് മാ​ത്യു​വി​ന് ഭൂ​മി ന​ൽ​കി​യ​ത്.

മാ​രി​മു​ത്തു​വി​ന്‍റെ പേ​രി​ൽ അ​ഗ​ളി വി​ല്ലേ​ജി​ൽ നി​കു​തി അ​ട​ച്ച ര​സീ​ത് ഹാ​ജ​രാ​ക്കി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ് വ​ഴി മാ​ത്യു ഭൂ​മി സ്വ​ന്ത​മാ​ക്കി​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് -ആ​ന​ക്കെ​ട്ടി റോ​ഡി​ൽ പ​ഴ​യ വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ലു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ഭൂ​മി​യാ​ണി​ത്.