സെപ്റ്റംബർ 28 മുതൽ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. ആൻഡമാൻ കടലിൽ വെള്ളിയാഴ്ചയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമർദമാകുമെന്നുമാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
ന്യൂനമർദം; സെപ്റ്റംബർ 28 മുതൽ സംസ്ഥാനത്ത് വ്യാപക മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്



