ന്യൂജേഴ്സി: അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നൈനായുടെ (നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക) എട്ടാമത് ദേശീയ എഡ്യൂക്കേഷണൽ കോണ്‍ഫറൻസ് ഒക്ടോബർ 7, 8 തീയതികളിൽ (വെള്ളി,ശനി) ന്യൂജേഴ്സിയിൽ വച്ച് വിപുലമായ പരിപാടകളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.
എഡിസണിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ഈ കോണ്‍ഫറൻസിനു വേദി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലുള്ള എല്ലാ ഇന്ത്യൻ നഴ്സ്മാരെയും നഴ്സിംഗ് വിദ്യാർഥികളെയും ഒരു കുടകീഴിൽ കൊണ്ട് വരുവാനും അതോടൊപ്പം നഴ്സിംഗ് മേഖലയിയിലും ആരോഗ്യരംഗത്തും ഉണ്ടായിട്ടുമുള ശാസ്ത്രീയ നേട്ടങ്ങളും വളർച്ചയും കാലാനുസൃതമായി എല്ലാവരിലേക്കും പകർന്നു കൊടുക്കുവാനും ഈ കോണ്‍ഫറൻസ് മുൻതൂക്കം നൽകുന്നു.
കോവിഡ് കാലത്ത് ജീവൻ പോലും പണയപ്പെടുത്തി മുൻനിരയിൽ സേവനം ചെയ്ത നഴ്സ്മാർക്ക് പരിഗണന നൽകേണ്ട ഏറ്റവും അനുയോജ്യമായ വിഷയമാണ് ഈ കോണ്‍ഫറൻസിന്റെ ചിന്താവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്.
“From Surviving to Thriving : Growth, Well being and Innovation”. ആരോഗ്യ രംഗത്തും നഴ്സിംഗ് മേഖലയിലും പ്രവർത്തിക്കുന്ന അമേരിക്കയിലെയും ഇന്ത്യയിലെയും പ്രമുഖർ നിരവധി സെഷനുകളിൽ ക്ലാസ്സുകൾ എടുക്കുന്നുവെന്നത് ഈ കോണ്‍ഫറൻസിന്റെ സവിശേഷതയാണെന്ന് സംഘാടകർ അറിയിച്ചു.
അമേരിക്കൻ നഴ്സസ് അസോസിയേഷൻ (ANA) പ്രസിഡന്റ് ഡോ. ഏണെസ്റ്റ് ഗ്രാന്റ്
മുഖ്യ പ്രഭാക്ഷണം നടത്തും. നൈന പ്രസിഡന്റ് ഡോ. ലിഡിയ ആൽബുഖുർക്കിന്റെ മികവുറ്റ നേതൃപാടവത്തോടൊപ്പം നൈനയുടെ കോണ്‍ഫറൻസ് നാഷണൽ കണ്‍വീനർമാരായ നൈന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അക്കാമ്മ കല്ലേൽ, അമേരിക്കൻ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസസ് ന്യൂജേഴ്സി ചാപ്റ്റർ -2(AAIN – NJ2)പ്രസിഡന്റ് ഉമാ മഹേശ്വരി വേണുഗോപാൽ എന്നിവർക്കൊപ്പം നൈനയുടെയും ആയിനിന്റെയും കമ്മിറ്റി അംഗങ്ങളും ഈ കോണ്‍ഫറൻസിന്റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. അറിവ് പകർന്നു കൊടുക്കുന്ന വേദിയെന്നതിനോടൊപ്പം കലാപരിപാടികളും ഡിന്നറും കോണ്‍ഫെറെൻസിനു മികവുറ്റതാക്കും.
കോണ്ഫറൻസിനോടനുന്പന്ധിച്ച് സുവനീർ പ്രകാശനവും ഉണ്ടായിരിക്കും. ഓഗസ്റ്റ് പകുതിയോടുകൂടി കോണ്‍ഫറൻസിന്റെ രജിസ്ട്രേഷൻ പൂർത്തിയായിയെന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വളരെയധികം അംഗങ്ങൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്തു അവരുടെ പങ്കാളിത്തം ഉറപ്പാക്കിയെന്നതും ശ്രദ്ധേയമാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് നൈനയുടെ വെബ്സൈറ്റ് സന്ദർശിക്കുക



