തൊടുപുഴ: ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരം. അടിമാലി കുടമാങ്കുഴി സ്വദേശി സജീവാണ് മരിച്ചത്. മൂന്നാർ ഡിപ്പോയിലെ RSE 269 നമ്പർ ബസാണ് നേര്യമം​ഗലം ചാക്കോച്ചി വളവിൽ വച്ച് അപകടത്തിൽപ്പെട്ടത്. 

തിങ്കളാഴ്ച രാവിലെ എറണാകുളത്തു നിന്ന് മൂന്നാറിലേക്ക് പോയ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് തലകീഴായ്‌ മറിയുകയായിരുന്നു. ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബസിൽ  60 തോളം യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്കും ജീവനക്കാരും ഉൾപ്പടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.ഫയർ ഫോഴ്സും പൊലീസും സ്ഥലത്തുണ്ട്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു.