കൊച്ചി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള മാനദണ്ഡം നിര്‍ബന്ധമാക്കണമെന്നും ലൈസന്‍സ് ഇല്ലാത്തവയ്‌ക്കെതിരേ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മലപ്പുറം ജില്ലയിലെ അമരമംഗലത്തെ വാണിജ്യകെട്ടിടം ആരാധനാലയമാക്കാന്‍ അനുമതി ആവശ്യപ്പെട്ട് നൂറുല്‍ ഇസ്ലാമിക് സാംസ്‌കാരിക സംഘം നല്‍കിയ അപേക്ഷ കലക്ടര്‍ തള്ളിയിരുന്നു. ഇതിനെതിരേയായിരുന്നു നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഇത്തരത്തിലുള്ള അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ സമാനമായ ആരാധനാലയങ്ങള്‍ തമ്മിലുള്ള ദൂരപരിധി പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഒരു കെട്ടിടം പണിതശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു.