കൊ​ച്ചി: നി​യ​മ​ന​ക്കോ​ഴ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​റ​യാ​നു​ള്ള​ത് വൈ​കാ​തെ പ​റ​യു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

കേ​സി​ല്‍ ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. നി​യ​മ​നം വാ​ഗ്ദാ​നം ചെ​യ്ത് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത് ത​ന്‍റെ ബ​ന്ധു​വാ​ണെ​ന്ന് ആ​രോ​പി​ച്ച​വ​ര്‍ ഇ​പ്പോ​ള്‍ സം​സാ​രി​ക്ക​ട്ടെ. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യ​ശേ​ഷം ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യും.

സ​ര്‍​ക്കാ​രി​നെ​തി​രേ ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കു​ള്ള ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​രീ​തി അ​ഴി​മ​തി​ര​ഹി​ത​വും സം​ശു​ദ്ധ​വു​മാ​ണ്.

സ​ത്യ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ങ്ങു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.