കോഴിക്കോട്: രാജ്യത്തിന്റെ കുതിപ്പ് കാണാനും അനുഭവിക്കാനും കഴിഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി ഉണ്ടെന്ന് സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലാണ് അലി അക്ബര്‍ ഇങ്ങനെ പറഞ്ഞത്.

പണ്ട് അമേരിക്കക്കാരന്‍ തന്ന ഉപ്പമാവും പാല്‍പ്പൊടിയും കഴിച്ച്‌ പഠിച്ച എനിക്ക് ഇന്ന് കുട്ടികളുടെ ഭക്ഷണത്തിന്റെ പണം അവരിലേക്ക് എത്തിക്കുമെന്നതറിയാനും കഴിഞ്ഞു. പണ്ട് നമ്മുടെ കരുതല്‍ ശേഖരമായ സ്വര്‍ണം പണയം വച്ചുണ്ടിരുന്നു. ഇന്ന് തന്റെ നാട്ടിലെ കര്‍ഷകര്‍ വിളയിക്കുന്ന അന്നം അഭിമാനത്തോടെ ഭക്ഷിക്കാന്‍ കഴിയുന്നതില്‍ നന്ദിയുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു. 70 വര്‍ഷം അനുഭവിച്ച ദുരന്തങ്ങളില്‍ നിന്നും ആത്മാഭിമാനത്തോടെയുള്ള ഏഴു വര്‍ഷങ്ങള്‍ ദുരന്തങ്ങളില്‍ കൈ താങ്ങി സംരക്ഷിച്ചതിന് നന്ദി പറയുന്നതായും അലി അക്ബര്‍ അറിയിച്ചു. നല്ലത് കാണുമ്പോള്‍ കണ്ണു കടിക്കാര്‍ ഏറെ കുരയ്ക്കുമെന്നും താങ്കള്‍ നല്‍കിയ പദ്ധതികള്‍ പേര് മാറ്റിയിട്ടാണെങ്കിലും ഇവിടെയും വലിയ ആഘോഷത്തോടെ നടത്തുന്നുണ്ടെന്നും അലി അക്ബര്‍ കുറിച്ചു.
നമുക്ക് നാടു നന്നായാല്‍ മതിയെന്നും സത്യം പറയാലോ മോദി ഒരു ഒന്നൊന്നര യോദ്ധാവാണെന്നും ശത്രു പോലും ഉള്ളില്‍ ചെറിയ ഒരഹങ്കാരത്തോടെ അങ്ങയെ സ്മരിക്കുന്നുണ്ട്. ഇനിയും മുന്‍പോട്ട്. ധീരതയോടെ മുന്‍പോട്ട്. ഞങ്ങള്‍ കാത്തിരിക്കുന്നു. മോദിജിക്ക് സല്യൂട് ചെയ്താണ് അലി അക്ബറിന്റെ കുറിപ്പ് അവസാനിക്കുന്നത്.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

‘വൃത്തിയുള്ള റയില്‍വേ സ്റ്റേഷനും കോച്ചും, പറമ്പില്‍ വിസര്‍ജ്ജനം നടത്താത്ത സമൂഹം. പുക കൊണ്ട് കണ്ണു നിറയാത്ത അമ്മമാര്‍, വെളിച്ചത്തിലിരുന്നു പഠിക്കുന്ന കുട്ടികള്‍, പട്ടിണിയില്ലാത്ത വീടുകള്‍, അനേകം പേര്‍ക്ക് വീടെന്ന സ്വപ്നം പൂവണിഞ്ഞു.

സഞ്ചാരയോഗ്യമായ നാട്ടുറോഡുകളും, ഹൈവേകളും, വീട്ടിലിരുന്നു പഠിക്കാനും പണം നേടാനും, പണമയക്കാനുമുള്ള സൗകര്യം, കര്‍ഷകന്റെ കൈകളിലേക്ക് ആനുകൂല്യം, പുതിയ അനേകം ആശുപത്രികള്‍, വിദ്യാലയങ്ങള്‍, അന്യരാജ്യത്ത് രാജ്യത്തിന് അഭിമാനം.

രാജ്യരക്ഷയ്ക്ക് നെഞ്ചു നിവര്‍ത്തി, കശ്മീരില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു, നൈപുണ്യ വികസന കേന്ദ്രങ്ങള്‍.
രാജ്യദ്രോഹികള്‍ക്ക് കഷ്ടകാലം. രാജ്യസ്നേഹികള്‍ക്ക് നല്ലകാലം, പദ്മ അവാര്‍ഡുകള്‍ അടിസ്ഥാന വര്‍ഗ്ഗത്തിലേക്ക്.

ഇനിയും കുറിക്കാനേറെ, ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതെല്ലാം സ്വപ്നമായിരുന്നു. ഒരു പൗരന്റെ സ്വപ്നം.
പ്രിയ മോദിജി നന്ദിയുണ്ട്, കുതിപ്പ് കാണാനും അനുഭവിക്കാനും കഴിഞ്ഞതില്‍, പണ്ട് അമേരിക്കക്കാരന്‍ തന്ന ഉപ്പമാവും പാല്‍പ്പൊടിയും കഴിച്ച്‌ പഠിച്ച എനിക്ക്, ഇന്ന് അങ്ങ് കുട്ടികളുടെ ഭക്ഷണത്തിന്റെ പണം അവരിലേക്ക് എത്തിക്കുമെന്നതറിയാനും കഴിഞ്ഞു.

പണ്ട് നമ്മുടെ കരുതല്‍ ശേഖരമായ സ്വര്‍ണ്ണം പണയം വച്ചുണ്ടിരുന്നു. ഇന്ന് എന്റെ നാട്ടിലെ കര്‍ഷകര്‍ വിളയിക്കുന്ന അന്നം അഭിമാനത്തോടെ ഭക്ഷിക്കാന്‍ കഴിയുന്നു. നന്ദിയുണ്ട് ഒരുപാട് നന്ദി. 70 വര്‍ഷം അനുഭവിച്ച ദുരന്തങ്ങളില്‍ നിന്നും ആത്മാഭിമാനത്തോടെയുള്ള 7 വര്‍ഷങ്ങള്‍. ദുരന്തങ്ങളില്‍ കൈ താങ്ങി ഞങ്ങളെ സംരക്ഷിച്ചതിന് നന്ദി.

നല്ലത് കാണുമ്പോള്‍ കണ്ണുകടിക്കാര്‍ ഏറെ കുരയ്ക്കും, താങ്കള്‍ നല്‍കിയ പദ്ധതികള്‍ പേര് മാറ്റിയിട്ടാണെങ്കിലും ഇവിടെയും വലിയ ആഘോഷത്തോടെ നടത്തുന്നുണ്ട്, നമുക്ക് നാടു നന്നായാല്‍ മതി, സത്യം പറയാലോ അങ്ങ് ഒരു ഒന്നൊന്നര യോദ്ധാവാണ്, ശത്രുപോലും ഉള്ളില്‍ ചെറിയ ഒരഹങ്കാരത്തോടെ അങ്ങയെ സ്മരിക്കുന്നുണ്ട്.
ഇനിയും മുന്‍പോട്ട്. ധീരതയോടെ മുന്‍പോട്ട്. ഞങ്ങള്‍ കാത്തിരിക്കുന്നു. Salute modhiji’

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് ഞായറാഴ്ച രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി. ഇതിനോട് അനുബന്ധിച്ച്‌ ആയിരുന്നു പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചുള്ള അലി അക്ബറിന്റെ പോസ്റ്റ്.