യുഎഇ: നടി അന്നാ ബെന്നിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് താരം ഗോൾഡൻ വിസ സ്വന്തമാക്കിയത്. സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ആണ് ഗോൾഡൻ വിസ വാങ്ങിയത്. 10 വർഷത്തേക്ക് ദുബായിൽ വരാൻ ഇനി മറ്റൊരു വിസയുടെ ആവശ്യം വരില്ല.
പ്രശസ്‌ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണ്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം നേടിയിട്ടുണ്ട്. ത്രിശങ്കുവാണ് അന്ന ബെന്നിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. മലയാള സിനിമയിലെ നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു പലരും വിസ നേടിയത്. ടൂറിസം പ്രേത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു വിസ നൽകുന്ന രീതി ദുബായ് തുടങ്ങിയത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന പദ്ധതിയാണിത് ഗോൾഡൻ വിസ. ഗവേഷകരും ശാസ്ത്രജ്ഞരും പോലെ അതാത് മേഖലകളിലെ വിദഗ്ധരാണെങ്കിൽ അവർക്ക് ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്.



