കൊച്ചി: നഗ്നനാക്കി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി. കസ്റ്റഡിയില്‍ എടുത്ത് രണ്ടാം ദിവസം തന്നെ നഗ്നനാക്കി മര്‍ദിച്ചെന്നാണ് അര്‍ജുന്റെ ആരോപണം. സ്വര്‍ണ്ണക്കടത്ത് കേസിലെ അര്‍ജുന്റെ കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കസ്റ്റംസിനെതിരേ അര്‍ജുന്റെ ആരോപണം. എന്നാല്‍ അര്‍ജുന്‍ ആയങ്കിക്ക് എതിരെയുള്ള എല്ലാ തെളിവുകളും പോലീസിന്റെ കയ്യില്‍ ഭദ്രമാണ്. ഭാര്യയുടെ മൊഴി പോലും അര്‍ജുന്‍ പറഞ്ഞതിന് എതിരാണെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചു.

അതേസമയം, അര്‍ജുന്റെ അറസ്റ്റും മീഡിയയുടെ ഇടപെടലും സി പി എമ്മിനെ വലിയ കുഴപ്പത്തിലാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ മറവിലായിരുന്നു സ്വര്‍ണക്കടത്ത്. സോഷ്യല്‍മീഡിയയിലൂടെ യുവാക്കളെ ആകര്‍ഷിച്ച്‌ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. ഇത്തരത്തിലുള്ള വഴികളിലൂടെയാണ് സ്വര്‍ണക്കടത്തിനുള്ള ഫണ്ട് കണ്ടെത്തിയത്.