24 ന്യൂസിലെ കഴിഞ്ഞ ദിവസത്തെ രാത്രി ചര്‍ച്ചക്കിടെ നടന്ന അസാധാരണ പ്രതികരണത്തില്‍ വ്യക്തത വരുത്തി അവതാരകനായ ഹാഷ്മി താജ് ഇബ്രാഹീം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് ഹാഷ്മി താജ് ഇബ്രാഹീം അസാധാരണ പ്രതികരണം നടത്തിയത്. തല്‍സമയ ചാനല്‍ ചര്‍ച്ചക്കിടെ സാങ്കേതിക പിഴവ് സംഭവിച്ചപ്പോഴാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്. അതൊരു ദേഷ്യപ്പെടലോ അസഹിഷ്ണുതയോ ആയിരുന്നില്ലെന്നും സ്വാഭാവികമായ ഭാവ വ്യത്യാസം മാത്രമാണെന്നും ഹാഷ്മി ചാനലിലൂടെ വ്യക്തമാക്കി.
ദേഷ്യവും കരച്ചിലും സന്തോഷവുമൊക്കെ വരുന്ന ആളാണെന്നും അത് വരുമ്പോള്‍ ബോധപൂര്‍വം മറച്ചുപിടിക്കാന്‍ കഴിയാറില്ലെന്നും ഹാഷ്മി പറഞ്ഞു. ചാനല്‍ അവതരണത്തിനിടെ യുട്യൂബ് കമന്റിലൂടെ വിഷയത്തെക്കുറിച്ച് വന്ന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ചാനലിലൂടെ മറുപടി പറഞ്ഞപ്പോഴാണ് അദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ പ്രേക്ഷകര്‍ തന്നെ മനസിലാക്കുമെന്ന് അറിയാണെന്നും ഹാഷ്മി പറഞ്ഞു.
ഒരു പ്രേക്ഷകന്‍ ചോദിക്കുന്നുണ്ട്, ഇന്നലത്തെ ഹാഷ്മിയുടെ ഷൗട്ടിങ് നേരില്‍ കണ്ടുവെന്ന്. ഹാഷ്മിയുടെ അസഹ്ഷ്ണുത കണ്ടു എന്ന് വേറൊരു പ്രേക്ഷകന്‍ ചോദിക്കുന്നു. അത് ഷൗട്ടിങ്ങോ അസഹിഷ്ണുതയോ ഒന്നും ആയിരുന്നില്ല. അത് കണ്ട പ്രേക്ഷകരോട് പറയുകയാണ്, അതൊരും സ്വാഭാവിക പ്രതികരണം ആയിരുന്നു.
ചര്‍ച്ചക്കിടെ കെ. സുധാകരന്റെ ഒരു ബൈറ്റ് നമ്മള്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ സാങ്കേതിക പിഴവ് കാരണം മറ്റൊരു വീഡിയോ വരുകയായിരുന്നു. സ്വാഭാവികമായും ചര്‍ച്ചയില്‍ നമ്മള്‍ ഇന്‍വോള്‍വായി നില്‍ക്കുന്ന സമയമായിരുന്നതിനാല്‍ അതിന്റെ ഇടയില്‍ നടന്ന ഭാവമയായിരുന്നു അത്. അല്ലാതെ അസഹിഷ്ണുത ഒന്നും അല്ലന്നും അദേഹം വിശദീകരിച്ചു.
നമ്മളൊക്കെ സാധാരണ മനുഷ്യരാണ്. സങ്കടവും ദേഷ്യവും കരച്ചിലും സന്തോഷവുമൊക്കെ വരുന്ന, അത് വരുമ്പോഴൊന്നും ബോധപൂര്‍വം മറച്ചുപിടിക്കാന്‍ അറിയാത്ത സാധാരണ മനുഷ്യനാണ്. കുറച്ചു ട്രോളൊക്കെ ഉണ്ട്. എന്നാലും എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ അത് മനസിലാക്കുമെന്ന് അറിയാമെന്നും 24 ചാനലിലൂടെ ഹാഷ്മി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ നയിച്ച പാര്‍ട്ടിയാത്രയില്‍ മൈക്ക് കാരനോട് ചൂടായെന്ന് പറഞ്ഞ് ചര്‍ച്ചകള്‍ നടത്തിയ നിങ്ങള്‍ തന്നെ ഇത് പറയണമെന്ന് ചിലര്‍ ഹാഷ്മിക്ക് മറുപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.



