ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനത്തില്‍ അതിക്രമിച്ച് കയറി സിംഹങ്ങളെ പിന്തുടര്‍ന്ന് ഓടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍.  ജുനഗഢ് വനംവകുപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരാള്‍ ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്ന് മൂന്ന് അംറേലി സിംഹങ്ങളെ പിന്തുടരുന്നതിന്റെ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി. അഞ്ചോ ആറോ പേരടങ്ങുന്നവരുടെ സംഘമാണ് സിംഹങ്ങളെ ശല്യപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വൈറലായ വീഡിയോയില്‍ കണ്ട ആളെ തിരിച്ചറിഞ്ഞതോടെ കേസെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജസ്ഥാനില്‍ നിന്നാണ് ഇവര്‍ ഗിര്‍ ദേശീയ ഉദ്യാനത്തില്‍ എത്തിയത്.

‘സംഭവത്തിന്റെ വീഡിയാ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് 6 പേര്‍ക്കെതിരെ കേസെടുത്തു. അതില്‍ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രിയില്‍ അനധികൃതമായി വനത്തില്‍ പ്രവേശിച്ചതിനും , സിംഹങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനുമായി രണ്ട് കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ‘ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആരാധന ഷാഹു പറഞ്ഞു.