കൊല്ലം: മാതാപിതാക്കളുമായുള്ള സാമ്പത്തിക തര്‍ക്കത്തെതുടര്‍ന്ന് തമിഴ്നാട്ടില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍. കൊല്ലം പൂതകുളം സ്വദേശിയായ രാകേഷ് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് തമിഴ്നാട്ടിലെ വേലന്പാളയത്തിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. മാതാപിതാക്കളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ബന്ധികളാക്കിയിട്ടാണ് പതിനാലുകാരനെ ഇയാള്‍ തമിഴ്നാട്ടില്‍നിന്ന് കടത്തിയത്.
വീടിനു സമീപമുള്ള ഷെഡില്‍ കെട്ടിയിട്ടിരുന്ന കുട്ടി അവിടെ നിന്ന് രക്ഷപെട്ടെത്തി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കേരളത്തിലും തമിഴ്നാട്ടിലുമായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്തു വന്നിരുന്ന ആളാണ് മരിച്ച രാകേഷ്. ജോലിയുടെ ഭാഗമായുള്ള സാമ്പത്തിക തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍ കാരണം.



