കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം.

ജഡത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. നാട്ടുകാര്‍ പിന്നീട് നായയെ മറവ് ചെയ്തു. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.