ഇസ്താൻബൂൾ: തുർക്കിയിൽ ബസ് അപകടം നടന്ന സ്ഥലത്ത് പിന്നാലെയെത്തിയ വാഹനങ്ങൾ കൂട്ടിയിടിച്ച് രക്ഷാപ്രവർത്തകരുൾപ്പടെ 32 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റേു. ദക്ഷിണ തുർക്കിയിലെ ഗാസിയാന്റെപ് പ്രവിശ്യയിൽ പ്രാദേശിക സമയം രാവിലെ പത്തിനാണ് അപകടം നടന്നത്.
ഗാസിയാന്റെപ് ഹൈവേയിൽ നേരത്തെയുണ്ടായ ബസ് അപകട സ്ഥലത്ത് രക്ഷാസേനയും മാധ്യമ പ്രവർത്തകരും നിൽക്കുന്നതിനിടയിലേക്ക് മറ്റൊരു ബസ് ഇടിച്ചു കയറി 16 പേർ കൊല്ലപ്പെടുകയായിരുന്നു.
ഗാസിയാന്റെപ് അപകടത്തിന് മണിക്കൂറുകൾക്കുള്ളിൽ സമീപത്തുള്ള മാർഡിൻ പ്രവിശ്യയിൽ സമാനമായ അപകടത്തിൽ 16 പേർ മരിച്ചു. ബസ് അപകടം നടന്ന സ്ഥലത്ത് കൂടി നിന്നവരുടെ മേൽ വാഹനം പാഞ്ഞുകയറി രക്ഷാസേനാ അംഗങ്ങളുൾപ്പെടെയുള്ളവർ കൊല്ലപ്പെടുകയായിരുന്നു. 29 പേർക്ക് പരിക്കേറ്റു.



