യുഎഇ: മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷവാസ്ഥ മുറുകുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അക്രമണങ്ങൾ മുറുകുന്നത്. ഇന്ന് കുവൈറ്റിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തതായി കുവൈറ്റ് സൈന്യം ഔദ്യോഗികമായി അറിയിച്ചു.

ഇന്ന് രാവിലെ തന്നെ രാജ്യത്തുടനീളം വ്യോമാക്രമണ അലേർട്ടുകൾ മുഴങ്ങിയതോടെ താമസക്കാർക്കിടയിൽ വലിയ രീതിയിൽ ആശങ്ക ഉയർന്നു. എന്നാൽ കുവൈറ്റ് വ്യോമ പ്രതിരോധ സേന സമയബന്ധിതമായി കുവൈറ്റിനെ ലക്ഷ്യവെച്ചെത്തിയ ഡ്രോണുകൾ തടഞ്ഞതും അതിനാൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.

കുവൈറ്റ് ആർമിയുടെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കേൾക്കുന്ന ശക്തമായ സ്ഫോടന ശബ്ദങ്ങൾ കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും അത് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്നതാണെന്നും വ്യക്തമാക്കി.

എന്നാൽ വീണ്ടും പ്രവാസികൾക്കിടയിൽ നിന്നും ആശങ്കയുണ്ടാക്കുന്ന രീതിയിൽ സന്ദേശങ്ങൾ വന്നതോടെ ഇത്തരം വലിയ സ്ഫോടന ശബ്ദങ്ങൾ ഉണ്ടാകുന്നതിനാൽ ആരും പേടിക്കേണ്ടെന്നും എല്ലാവരും ഇത് ഒരു മുന്നറിയിപ്പായി എടുക്കണമെന്നും. പരമാവധി എല്ലാവരും ഈ സമയങ്ങളിൽ വീടുകളിൽ തന്നെ കഴിയണമെന്നും നിർദേശം നൽകി.

കൂടാതെ ഈ അടിയന്തര സാഹചര്യത്തിൽ രാജ്യത്തെ താമസക്കാരോട് കുവൈറ്റ് അധികൃതർ സുരക്ഷ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അറിയിച്ചിരുന്നു കാരണം ഒരു വിഭാഗം ആളുകൾ ആശങ്കപ്പെട്ട് നിൽക്കുമ്പോൾ മറ്റൊരു വിഭാഗം ആളുകൾ ഇതെല്ലാം നിസാരമാക്കി വീടുകൾക്ക് പുറത്തിറങ്ങിയിരുന്നു.