അഫ്ഗാനിസ്ഥാനിൽ ക്രൂരതയുടെ മറുവാക്കായി മാറുന്ന താലിബാന് വിസ്മയമായി തോന്നുന്നവര്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് തന്നെ അണ്‍ഫ്രണ്ട് / അണ്‍ഫോളോ ചെയ്യണമെന്ന് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന് പറഞ്ഞു . ഹരീഷ് ശിവരാമന്റെ പോസ്റ്റ് പങ്കുവച്ച് ഗായിക സിത്താരയും ഇതേ നിലപാട് ആവർത്തിച്ചു .
‘ ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാൻ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ അണ്‍ഫ്രണ്ട് / അണ്‍ഫോളോ ചെയ്ത് പോകണം. അതു സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തിൽ ബാലൻസിംഗ് ചെയ്ത് കമന്റ് ഇട്ടാൽ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും. ‘ ഇത്തരത്തിലാണ് ഹരീഷ് ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് പങ്ക് വച്ച് ഗായിക സിതാരയും രംഗത്ത് വന്നിട്ടുണ്ട്



