കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഓഗസ്റ്റ് 28 വരെ നീട്ടി ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ജുനഗഡ്, ഭാവ് നഗര്‍, ജാംനഗര്‍, ഗാന്ധിനഗര്‍ എന്നീ 8 നഗരങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. രാത്രി 11 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ.
കര്‍ഫ്യൂവിന് പുറമേ മറ്റു നിരോധനങ്ങളും 28 വരെ നീട്ടിയിട്ടുണ്ട്. ഭക്ഷണശാലകള്‍ക്ക് രാത്രി 10 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. പൊതുപരിപാടികളില്‍ 400 പേര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഗണേശോത്സവത്തിന് അനുമതി നല്കി. പൊതു സ്ഥലങ്ങളില്‍ ഒമ്ബതടി ഉയരത്തിലുള്ള വിഗ്രഹങ്ങള്‍ ഉപയോഗിക്കാം.
സംസ്ഥാനത്ത് നിലവില്‍ 183 പേര് മാത്രമാണ് കൊറോണ ചികിത്സയിലുള്ളത്. 50 ശതമാനത്തിലധികം ആളുകലുടെ ആദ്യ ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിച്ചു.



