ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുന്‍ ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍. നമ്ബി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു എന്നും മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ആര്‍ബി ശ്രീകുമാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നുമുള്ള വാദങ്ങള്‍ മുന്‍ ഗുജറാത്ത് ഡിജിപി കൂടിയായിരുന്ന അദ്ദേഹം തള്ളി.
താന്‍ പറഞ്ഞിട്ടാണ് ചാരക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന വാദം നിയമ വിരുദ്ധമാണെന്നാണ് ആര്‍ബി ശ്രീകുമാറിന്റെ നിലപാട്. സിബി മാത്യൂസ് തന്റെ പേര് പറഞ്ഞത് ആരുടേയോ സമര്‍ദ്ദത്തിന് വഴങ്ങിയാണ്. തനിക്ക് എതിരായ ഗൂഢാലോചയ്ക്ക് പിന്നില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം ആരോപിച്ചു. മോദിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് തന്നെ പ്രതി ചേര്‍ത്തത്. ക്രിമിനല്‍ കേസില്‍ കുടുക്കി തന്നെ ശിക്ഷിപ്പിക്കുകയാണ് മോദിയുടെ ലക്ഷ്യം. നമ്ബി നാരായണനെ താന്‍ കണ്ടിട്ടുമില്ല, ചോദ്യം ചെയ്തിട്ടുമില്ലെന്നും ആര്‍ബി ശ്രീകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു സിബി മാത്യൂസ് ആര്‍ ബി ശ്രീകുമാറിനെതിരെ രംഗത്ത് എത്തിയത്. ഐഎസ്‌ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യം തേടിയത്. എന്നാല്‍ ചാരക്കേസ് യാഥാര്‍ഥ്യമാണെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
ഐബി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാരക്കേസിന്റെ അന്വേഷണം നടന്നത്. അന്വേഷണ വിവരങ്ങള്‍ കൃത്യമായി ഐബി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഫൗസിയ ഹസനെ ചോദ്യം ചെയ്തതിലൂടെ കൊളംബോ തിരുവനന്തപുരം ചെന്നൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ചാരമാരുടെ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. നമ്ബി നരായണന്‍, ശശികുമാര്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് മാലി വനിതകളുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിള്ള തെളിവായി നമ്ബി നാരായണന്‍ ഐഎസ്‌ആര്‍ഒയില്‍ നിന്ന് സ്വയം വിരമിക്കാന്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് സിബി മാത്യൂസ് കോടതിയില്‍ നല്‍കി. മറിയം റഷീദയെ അറ്‌സറ്റ് ചെയ്യുന്നതിന് പത്ത് ദിവസം മുമ്ബാണ് സ്വയം വിരമിക്കല്‍ എന്നും സിബി മാത്യൂസ് പറയുന്നു.
മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആര്‍മി ക്ലബില്‍ പോയ സക്വാഡ്രന്റ് ലീഡര്‍ കെഎല്‍ ബാസിന്‍ എന്ന ഉദ്യോഗസ്ഥന്റെ വിവരം സിബിഐ മറച്ചുവെച്ചു. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം കേസ് ഡയറിയില്‍ സിബിഐ ഉള്‍പ്പെടുത്തിയിട്ടില്ല. ചാരക്കേസ് സിബിഐക്ക് വിടണമെന്ന് ശിപാര്‍ശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്റെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
തനിക്കെതിരെ മോദിയുടെ ഗൂഢാലോചനയെന്ന് ആര്‍ ബി ശ്രീകുമാര്‍



