അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. മുംബൈ സിറ്റിക്ക് എതിരെ അവരുടെ തട്ടകത്തിൽ സീസണിലെ മൂന്നാമത്തെ മത്സരം കളിച്ച ബാസ്റ്റേഴ്സിന് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവ് തന്നെയാണ് ഗോളുകൾക്ക് കാരണമായത് എങ്കിൽ മനോഹരമായ ടീം പ്ലേയുടെ അടയാളം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോൾ.

ആദ്യ പകുതിയുടെ അധിക സമയത്ത് പ്രീതം കോട്ടലിന്റെ പിഴവ് മുതലെടുത്ത് ജോർജെ പെരേര ഡയസ് പന്ത് വലയിലേക്ക് തൊടുത്ത് വിട്ട് ലാലാംഗ്മാവിയ റാൽറ്റെ രണ്ടാം ഗോൾ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ആശ്വാസ ഗോൾ കണ്ടെത്തി.