ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ വ​ന്‍ ല​ഹ​രി വേ​ട്ട. 1200 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി മ​രു​ന്നു​മാ​യി ര​ണ്ട് അ​ഫ്ഗാ​നി​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളെ ഡ​ല്‍​ഹി പോ​ലീ​സ് പി​ടി​കൂ​ടി.

മു​സ്ത​ഫ സ്റ്റാ​ന്‍​ക്‌​സ(23), റ​ഹീ​മു​ള്ള റ​ഹീം(44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 312.5 കി​ലോ​ഗ്രാം എം​ഡി​എം​എ, 10 കി​ലോ ഹെ​റോ​യി​നും ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. കാ​ളി​ന്ദി​കു​ഞ്ച് മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പം മീ​ത്താ​പൂ​ര്‍ റോ​ഡി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2016 മു​ത​ല്‍ ഇ​വ​ര്‍ ഡ​ല്‍​ഹി​യി​ലാ​ണ് താ​മ​സം. പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. അ​ടു​ത്തി​ടെ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ല​ഹ​രി വേ​ട്ട​യാ​ണി​ത്.