കാൻ കൂൺ : ഫോമ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡോ. ജേക്കബ് തോമസ് നേതൃത്വം നൽകിയ പാനലിന് സമ്പൂർണ്ണ വിജയം. പ്രസിഡന്റ് ആയി ഡോ.ജേക്കബ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

ഓജസ് ജോണാണ് ഫോമാ ജനറൽ സെക്രട്ടറി. ബിജു തോണിക്കടവിലാണ് ട്രഷറർ. സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ,ഡോ.ജെയ്‌മോൾ ശ്രീധർ (ജോയിന്റ് സെക്രട്ടറി) ,ജെയിംസ് ജോർജ് (ജോയിന്റ് ട്രഷറർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.

അഡ്വൈസറി ബോർഡ് ചെയർ സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ തോറ്റു. വിജയിച്ച സ്റ്റാൻലി കളത്തിലിന് 96 വോട്ടും ശശിധരൻ നായർക്ക് 78 വോട്ടുമാണ് കിട്ടിയത്.

എക്സിക്യുട്ടിവിനു ആകെ വോട്ട് 605

പ്രസിഡന്റ്
ഡോ. ജേക്കബ് തോമസ് 318
ജെയിംസ് ഇല്ലിക്കൽ 224

വൈസ് പ്രസിഡന്റ്
സണ്ണി വള്ളിക്കളം 274
സിജിൽ പാലക്കലോടി 265

സെക്രട്ടറി
ഓജസ് ജോൺ 347
വിനോദ് കൊണ്ടൂർ ഡേവിഡ് 195

ജോ. സെക്രട്ടറി
ഡോ. ജയ്‌മോൾ ശ്രീധർ 303
ബിജു ചാക്കോ 236

ട്രഷറർ
ബിജു തോണിക്കടവിൽ 366
ജോഫ്രിൻ ജോസ് 173

ജോ. ട്രഷറർ
ജെയിംസ് ജോർജ് 309
ബബ്ലൂ ചാക്കോ 230

വനിതാ പ്രതിനിധി (എല്ലാവരും വിജയിച്ചു)
അമ്പിളി സജിമോൻ 393
രേഷ്മ രഞ്ജൻ 387
മേഴ്‌സി സാമുവൽ 355
സുനിത പിള്ള 276
ശുഭ അഗസ്റ്റിൻ 206

സെൻട്രൽ ആർ.വി.പി
ടോമി ജോസഫ് 24
എബ്രഹാം വറുഗീസ് (രഞ്ജൻ) 20

നാഷണൽ കമ്മിറ്റി മെമ്പർ (സെൻട്രൽ)
ജോയ് പീറ്റേഴ്‌സ് ഇണ്ടിക്കുഴി 37
സിബി ജോസഫ് പാത്തിക്കൽ 26
അച്ചൻകുഞ്ഞ് മാത്യു 25

എമ്പയർ റീജിയൻ
എലിസബത്ത് ഉമ്മൻ 56
ഷിനു ജോസഫ് 41
എൽസി ജൂബ് 35

സതേൺ റീജിയൻ
ജിജു കുളങ്ങര തോമസ് 24
രാജൻ കെ. യോഹന്നാൻ 21
ബിജു തോമസ് 17

വെസ്റ്റേൺ റീജിയൻ
ജോൺസൺ വി. ജോസഫ് 83
ജാസ്മിൻ പരോൾ 51
മിനി ജോസഫ് 40

നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർ
സ്റ്റാൻലി വറുഗീസ് കളത്തിൽ 96
ശശിധരൻ നായർ 78

നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി
ജോസി (ജോസഫ്) കുരിശുങ്കൽ 93
തോമസ് ഈപ്പൻ 81