ഇറാന്റെ ഔദ്യോഗിക സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രത്യേക പരിശീലനം നൽകിയ ഭീകരൻ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ വൻ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. ഇറാനെതിരെ അമേരിക്ക ശക്തമായ സൈനിക ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ, വാഷിംഗ്ടണിൽ വെച്ചാണ് രാജ്യത്തെ ഞെട്ടിച്ച ഈ വധശ്രമത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. 

ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രധാന ഉപദേശകയായി സേവനമനുഷ്ഠിച്ചിരുന്ന ഇവാങ്കയെ വധിക്കാൻ ശ്രമിച്ച ഭീകരനെക്കുറിച്ചുള്ള വിവരങ്ങൾ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി ന്യൂയോർക്ക് പോസ്റ്റ്’ ആണ് പുറത്തുവിട്ടത്. മുൻപ് അമേരിക്ക നടത്തിയ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ ഗുരുവോടുള്ള പ്രതികാരം വീട്ടാനാണ് ഇയാൾ ഈ ആക്രമണത്തിന് പദ്ധതിയിട്ടത്. അടുത്തിടെ മെയ് 15-ന് തുർക്കിയിൽ വെച്ച് അറസ്റ്റിലായതിന് ശേഷം അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട മുഹമ്മദ് ബാഖിർ സാദ് ദാവൂദ് അൽ സാദി എന്ന ഭീകരനാണ് ഇവാങ്കയെ ലക്ഷ്യമിട്ടത്.