ഹൂസ്റ്റണ്‍ : സെപ്റ്റംബർ 20 ചൊവ്വാഴ്ച ഇന്റർനാഷണൽ പ്രയർലൈനിൽ (ഐപിഎൽ) ലോക പ്രസിദ്ധ കണ്വെൻഷൻ പ്രസംഗകൻ ഡോ. പി.ജി വർഗീസ് (ന്യൂഡൽഹി) മുഖ്യ പ്രഭാഷണം നൽകും.
ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവർത്തകനുമായ അദ്ദേഹം വടക്കേ ഇന്ത്യ ഉൾപ്പെടെ വിവിധ മിഷൻ ഫീൽഡുകൾക്ക് നേതൃത്വം നൽകി വരുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കും ദൈവവചന കേൾവിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർ ലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്.
വിവിധ സഭാ മേലധ്യക്ഷ·ാരും, പ്രഗത്ഭരും പ്രശസ്തരും ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. സെപ്റ്റംബർ 20 നു ചൊവ്വാഴ്ചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന ബ്രദർ ഡോ. പി.ജി. വർഗീസിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന, ഫോണ്‍ നന്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്), 586 216 0602(കോർഡിനേറ്റർ).



