തൃശൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജില്ലയില്‍ എത്തുന്നതിന്‍റെ ഭാഗമായാണ് തൃശൂരിലെ ഡിസിസി ഓഫീസില്‍ മിനുക്ക് പണികള്‍ നടത്തിയത്. പെയിന്‍റടിച്ചു വന്നപ്പോഴാണ് ബിജെപി പതാകയുടെ നിറമാണെന്നു വ്യക്തമായത്.
അബദ്ധം മനസ്സിലായതോടെ പെയിന്‍റ് മാറ്റിയടിക്കാന്‍ നേതാക്കള്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുടെ മൂന്നു നിറങ്ങളും ചേര്‍ത്ത് ഡിസിസി ഓഫീസ് ഭംഗിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് അബദ്ധം പിണഞ്ഞത്.
പെയിന്‍റടി കഴിഞ്ഞപ്പോള്‍ കാവിയും പച്ചയും മാത്രമായിരുന്നു ഓഫീസിന്‍റെ നിറം. ഒടുവില്‍ കാവി നിറം മാറ്റിയടിക്കുകയായിരുന്നു.



