കണ്ണൂർ: ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തിൽ പരിശോധനക്കായി ബോഗികൾ കണ്ണൂരിൽ എത്തിച്ചു. തീയിട്ട ഡി 1, ഡി 2 ബോഗികളാണ് വിദഗ്ധ പരിശോധനക്കായി കണ്ണൂരിലെത്തിച്ചത്.

ഫോറൻസിക് വിദഗ്ധരുടെയും കേരള പോലീസിന്‍റെയും രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ ആർപിഎഫിന്‍റെയും കേരള പോലീസിന്‍റെയും നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.

വിദഗ്ധ പരിശോധനയ്ക്കായാണ് ബോഗികൾ എത്തിച്ചത്. ഉച്ചയോടെ പരിശോധന പൂർത്തിയാകുമെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നു. ഫോറൻസിക് പരിശോധന ഫലം വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പോലീസ് പറയുന്നു.