ടെ​ക്സാ​സ്: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ചാ​ര​ണ കാ​ത്ത് ക​ഴി​യു​ന്ന നോ​ർ​ത്ത് ടെ​ക്സാ​സി​ലെ ത​ട​വു​കാ​ര​ൻ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു. 58 കാ​ര​നാ​യ ജെ​ഫ്രി ബ്ര​യാ​ൻ മ​ക്‌​ലാ​ഫ്‌​ലി​നാ​ണ് മ​രി​ച്ച​ത്. മ​ക്‌​ലോ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

മു​ൻ കൗ​ണ്ടി പ്രോ​സി​ക്യൂ​ട്ട​റാ​യ ഭാ​ര്യ​യെ കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ഹു​ഡ് കൗ​ണ്ടി അ​ന്തേ​വാ​സി​യാ​യ മ​ക്‌​ലാ​ഫ്‌​ലി​ൻ പി​ടി​യി​ലാ​യ​ത്. കേ​സി​ൽ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി ജ​നു​വ​രി മു​ത​ൽ മ​ക്‌​ലാ​ഫ്‌​ലി​ൻ ത​ട​വി​ലാ​യി​രു​ന്നു.

ജ​നു​വ​രി പ​കു​തി​യോ​ടെ മ​ക്‌​ലാ​ഫ്‌​ലി​ൻ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​നെ തു‌​ട​ർ​ന്ന് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി​രു​ന്നു.