മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. മുംബൈയ്ക്കു സമീപമുണ്ടായ കാര്‍ അപകടത്തിലാണ് അന്ത്യം. മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ആറാമത്തെ ചെയര്‍മാനായി ചുമതലയേറ്റത്. 2016 ഒക്ടോബറില്‍ തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു.



