മലയാള സിനിമയുടെ ചരിത്രമെടുത്താൽ അഭിനയത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഊർവശി. അവരെ വെല്ലാൻ മറ്റൊരു താരം ഇതുവരെയില്ലന്ന് തന്നെ പറയാം. നിരവധി സോഷ്യൽ മീഡിയ ഫാൻ പേജുകൾ താരത്തിന്റെ പേരിൽ ഉണ്ടെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമല്ല. എന്നാൽ ഇപ്പോൾ അതിലിലൊരു മാറ്റം വരുത്തുകയാണ് ഊർവശി.

സോഷ്യല്‍ മീഡിയയില്‍ സജീവമാകാനൊരുങ്ങി മലയാളികളുടെ പ്രിയതാരം ഉര്‍വശി. എല്ലാവരുടെയും ആഗ്രഹ പ്രകാരം ഞാനും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണെന്ന് താരം പറഞ്ഞു. ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം. നാലു ദിവസങ്ങള്‍ക്ക് മുമ്പാണ് ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചത്. ഇതിനോടകം മുപ്പത്തിനായിരത്തിൽ പരം  ഫോളോവേഴ്‌സുണ്ട് ഉര്‍വശിക്കുണ്ട്.

അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ഒരു വീഡിയോയും താരം പങ്കുവച്ചിരുന്നു. 
എല്ലാവരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതല്‍ ഞാൻ നിങ്ങളോട് സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നും ഊർവ്വശി വിഡിയോയിൽ പറയുന്നു. താരത്തിന്റെ മകനെയും ഭര്‍ത്താവിനെയും വീഡിയോയില്‍ കാണാം. 

അതെ സമയം, ഉര്‍വശിയെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ബോക്‌സിലെത്തിയത്. വെക്കേഷന്‍ കാലം അടിച്ചു പൊളിക്കുന്ന വീഡിയോയും ഉര്‍വശി ഷെയര്‍ ചെയ്തിട്ടുണ്ട്.

‘ചാള്‍സ് എന്റര്‍പ്രൈസസ്’ ആണ് ഉര്‍വശിയുടെ അവസാനം റിലീസിനെത്തിയ മലയാള ചിത്രം. ‘ഉള്ളൊഴുക്ക്’, ‘ഹെര്‍’, ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്നിവയാണ് ഉര്‍വശിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.