കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കോ​ത​മം​ഗ​ലം അ​യി​രൂ​ർ​പാ​ടം സ്വ​ദേ​ശി​യും ഫോ​ക്ക​സ് യൂ​ണി​റ്റ് ഏ​ഴി​ന്‍റെ ആ​രം​ഭ​കാ​ല അം​ഗ​വും നി​ല​വി​ലെ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ഗ​ൾ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ക​ന്പ​നി​യു​ടെ മു​തി​ർ​ന്ന ഡ്രാ​ഫ്റ്റ്സ്മാ​നു​മാ​യ ജോ​ഹ​ർ എ​ബ്ര​ഹാ​മി​ന് ഫോ​ക്ക​സ് പ്ര​വ​ർ​ത്ത​ക സ​മ​തി യോ​ഗ​ത്തി​ൽ വ​ച്ചു യാ​ത്ര​യ​യ​പ്പു ന​ൽ​കി.

അ​ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ സി.​ഒ. കോ​ശി, ജോ. ​സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജ്, യൂ​ണി​റ്റ് ഏ​ഴി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ, കെ. ​ര​തീ​ശ​ൻ, ഷി​ബു മാ​ത്യൂ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ: ​ട്ര​ഷ​റ​ർ ജേ​ക്ക​ബ്ബ് ജോ​ണ്‍ ന​ന്ദി പ​റ​ഞ്ഞു. സ​ലിം രാ​ജ് ഉ​പ​ഹാ​രം കൈ​മാ​റി. ജോ​ഹ​ർ എ​ബ്ര​ഹാം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.