ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കൊന്നു കവര്‍ച്ച നടത്തിയ കേസില്‍ എഴാം പ്രതി പിടിയില്‍. ആളൂര്‍ സ്വദേശി ഉദയകുമാറിനെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. കൊരട്ടിയിലെ കോനൂരില്‍ ഒരു കാറ്റംറിംഗ് സ്ഥാപനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഉദയകുമാര്‍. ഒന്നര ദിവസത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇയാള്‍ പിടിയിലായത്.
പ്രെതിയെ തമിഴ്‌നാട് പൊലീസിന് കൈമാറി. 2017 ഏപ്രിലിലാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍കാല വസതിയായ കോടനാട് എസ്റ്റേറ്റില്‍ കവര്‍ച്ച നടന്നത്.
മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം കാവല്‍ക്കാരനെ കൊലപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. പിന്നീട് നടന്ന അന്വേഷണത്തില്‍ വയനാട് തൃശൂര്‍ സ്വദേശികളാണ് കവര്‍ച്ചാ സംഘമെന്ന് കണ്ടെത്തുകയും പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയും ചെയ്തിരുന്നു. ഈ കേസില്‍ വിസ്താരം തുടങ്ങി തീര്‍പ്പുകല്‍പ്പിക്കാനിരിക്കേയാണ് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഒളിവില്‍ പോയത്.



