ജമ്മു കശ്മീരിലെ കത്വവയിലും ദോഡയിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ദോഡയിലെ ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് ജമ്മുവിൽ എത്തും.
കഴിഞ്ഞ പത്തു മണിക്കൂറിലേറെയായി ജമ്മു മേഖലയിലെ രണ്ടിടങ്ങളിൽ ഏറ്റുമുട്ടുൽ തുടരുകയാണ്. കത്വയിലെ ഹിരാ നഗർ സെക്ടറിലെ സൈദ സുഖാൽ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് ഭീകരർ ഗ്രാമീണർക്ക് നേരെ വെടിവച്ചത്.



