ദില്ലി; ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മു രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍. സി.എ.ജിയായി ചുമതലയേല്‍ക്കാന്‍ രാജിവച്ചുവെന്നാണ് സൂചന.

രാജീവ് മെഹ്റിഷി സി.എ.ജി സ്ഥാനത്ത് നിന്ന് അടുത്തയാഴ്ച വിരമിക്കാനിരിക്കെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുര്‍മു രാജിക്കത്ത് കൈമാറിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം മുര്‍മുവോ രാഷ്ട്രപതിഭവനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അനുച്ഛേദം 370 റദ്ദാക്കി ജമ്മുകശ്മീര്‍ കേന്ദ്രഭരണ പ്രദേശമായതിന് ശേഷമുള്ള ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറാണ് ജി.സി. മുര്‍മു. കഴിഞ്ഞ ബുധനാഴ്ച നോര്‍ത്തേണ്‍ കമാന്‍ഡിലെ ആര്‍മി കമാന്‍ഡര്‍ മുര്‍മുവിനെ സന്ദര്‍ശിക്കുകയും കേന്ദ്രഭരണ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. പുതിയ കേന്ദ്രഭരണപ്രദേശമായി മാറിയതോടെ ജമ്മു കശ്മീരില്‍ വലിയതോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മുര്‍മുവിന്റെ കീഴില്‍ നടന്നുവരികയായിരുന്നു