അബുദാബി എമിറേറ്റില്‍ കോവിഡ് വ്യാപനത്തില്‍ വന്‍ കുറവ് .അടുത്തിടെ കോവിഡ് പരിശോധന നടത്തിയവരില്‍ 0.3 ശതമാനം പേര്‍ക്ക് മാത്രമാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ജൂണില്‍ ഇത് ഒരു ശതമാനമായിരുന്നു. അല്‍ഐനില്‍ 0.6 ശതമാനവും അല്‍ദഫ്രയില്‍ 0.4 ശതമാനവുമാണിത്.
അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയും ആരോഗ്യ വകുപ്പും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 പകര്‍ച്ചവ്യാധി തടയാനുള്ള ദേശീയ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി അബൂദബി എമിറേറ്റിലുടനീളം കര്‍ശനമായ വൈറസ് പരിശോധന പദ്ധതികളാണ് നടക്കുന്നത്.



