തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ല​ക്ഷ​ദ്വീ​പി​നും തെ​ക്കു കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നും സ​മീ​പ​മാ​യി ച​ക്ര​വാ​ത​ചു​ഴി നി​ല​നി​ൽ​ക്കു​ന്ന​താ​ണ് മ​ഴ ശ​ക്ത​മാ​കാ​നു​ള്ള കാ​ര​ണം.

ചൊ​വ്വ, ബു​ധ​ന്‍, ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ കൂ​ടു​ത​ല്‍ ശ​ക്തി പ്രാ​പി​ച്ചേ​ക്കു​മെ​ന്നും പ്ര​വ​ച​ന​മു​ണ്ട്. പ്ര​സ്തു​ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ന്ന് പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്.