കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് കാ​റി​ൽ ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​ത​റ സ്വ​ദേ​ശി ഫെ​ബി​മോ​ന്‍, നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി ഷൈ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി 12 ഓ​ടെ നി​ല​മേ​ലി​ൽ വ​ച്ചാ​ണ് പോ​ലീ​സ് കാ​ർ ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​ത്. കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ് ഡാ​ന്‍​സാ​ഫ് ടീ​മും ച​ട​യ​മം​ഗ​ലം പോ​ലീ​സും ചേ​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഒ​ഡീ​ഷ​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ക​ഞ്ചാ​വ് ക​ട​ത്തി​യ കാ​റി​ൽ നി​ന്നും ഒ​ഡീ​ഷ​യി​ലെ​യും പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും വാ​ഹ​ന​ങ്ങ​ളു​ടെ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റും ക​ണ്ടെ​ടു​ത്തു.

അ​റ​സ്റ്റി​ലാ​യ ഫെ​ബി​മോ​ൻ മു​ൻ​പ് 80 കി​ലോ ക​ഞ്ചാ​വു​മാ​യി ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.