ഗോ​ഹ​ട്ടി: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ഗോ​ഹ​ട്ടി ഐ​ഐ​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ടെ​ക് വി​ദ്യാ​ർ​ഥി സൂ​ര്യ നാ​രാ​യ​ൺ പ്രേം​കി​ഷോ​ർ ആ​ണ്‌ മ​രി​ച്ച​ത്. ഉ​മി​യം ഹോ​സ്റ്റ​ലി​ൽ ആ​ണ്‌ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ആ​ണ്‌ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ച്ച​താ​യി ഐ​ഐ​ടി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ത്മ​ഹ​ത്യ കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.