തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപതിജ്ഞയുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമത്തിന്‍റെ പേര് പറഞ്ഞ് സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
നിയമപരമായി കൈകാര്യം ചെയ്യുമ്പോൾ പ്രശ്നമുണ്ടാകില്ല. നിയമവിരുദ്ധമായി കൈകാര്യം ചെയ്യുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. ഭരണഘടനയെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. അതിനപ്പുറം വേറെ പറയേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.



