കൊച്ചി: ഗവർണറുടെ സംഘപരിവാർ അജണ്ട എന്നും തടഞ്ഞത് പ്രതിപക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട്. സാങ്കേതിക സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വ്യക്തമാണ്. വിസി നിയമനം സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നത ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഗവർണറുമായി ചേർന്നാണ് സർക്കാർ സംസ്ഥാനത്തെ സർവകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങളെല്ലം നടത്തിയത്. പിൻവാതിൽ നിയമനത്തിന് വേണ്ടിയാണ് ഇഷ്ടക്കാരായവരെ വിസിമാരായി സർക്കാർ നിയമിച്ചത്. ഒമ്പതു വിസിമാരുടെ നിയമനവും അനധികൃതമാണ്. സർക്കാർ ഇവരോട് രാജിവയ്ക്കാൻ പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.