തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ. ആരിഫ് മുഹമ്മദ് ഖാന്‍റെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകളെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഗോകുൽ ഗോപിനാഥ് പറഞ്ഞു.
അധികാര ഗർവുള്ള കസേരകളുടെ കാലുകൾ ഒടിക്കാൻ എസ്എഫ്ഐ തയാറാണ്. ഒരു സർവകലാശാലയിലും പുതിയ വിസിമാരെ ചുമതലയേൽക്കാൻ അനുവദിക്കില്ല. അധികാരമേറ്റെടുക്കാൻ ഒരാളെയും അകത്തേക്ക് കടത്തിവിടില്ല.
ആരിഫ് മുഹമ്മദ് ഖാന്‍റെ അടുക്കളയിൽ വേവിച്ച വിസിമാരെ സർവകലാശാലയിലേക്ക് പറഞ്ഞു വിട്ടാൽ എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്നു കണ്ടോളൂ. ഗവർണറെ വഴിയിൽ തടയുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും എസ്എഫ്ഐ നേതാവ് മുന്നറിയിപ്പ് നൽകി.



