ബോംബെ അതിരൂപതയുടെ ആർച്ചുബിഷപ്പായിരുന്ന കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രായാധിക്യം മൂലം സമർപ്പിച്ച രാജി ഫ്രാൻസീസ് പാപ്പാ സ്വീകരിച്ചു. അതിരൂപതയുടെ പുതിയ സാരഥിയായി ആർച്ച്ബിഷപ്പ് ജോൺ റോഡ്രീഗസ് സ്ഥാനമേൽക്കും. പ്രസ്തുത അതിരൂപതയുടെ ആർച്ചുബിഷപ്പായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു അദ്ദേഹം.

മുംബൈയിൽ 1967 ആഗസ്റ്റ് 21-നാണ് ആർച്ച്ബിഷപ്പ് ജോൺ റോഡ്രീഗസ് ജനിച്ചത്. 1998 ഏപ്രിൽ 18-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2013 ജൂൺ 29-ന് മെത്രാനായി അഭിഷിക്തനായി. ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്ത അദ്ദേഹം പിന്നീട് 2023 മാർച്ച് 25-ന് പൂനയുടെ മെത്രാനായും തുടർന്ന് 2024 നവമ്പർ 30-ന് ബോംബെ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായും നിയമിതനായി.

“ക്രിസ്തുവിൻറെ ഗാത്രം കെട്ടിപ്പടുക്കുക” എന്നതാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.