സംസ്ഥാനത്തേക്ക് വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ വിദേശങ്ങളില്‍ മലയാളി ആത്മഹത്യ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്.
തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനത്തിലും വരുന്ന എല്ലാവര്ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സര്‍ക്കാരിന്റേത് നീചമായ തീരുമാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് പ്രതികരിച്ചു.



