ബെയ്ജിംഗ്: കോവിഡിനു പിന്നാലെ ചൈനയിൽ പുതിയ വൈറസ് രോഗം കണ്ടെത്തി. മൃഗങ്ങളിൽ നിന്നു പടരുന്ന ഹെനിപാ വൈറസ് രോഗബാധയുടെ പുതിയ വകഭേദമാണ് ചൈനയിൽ കണ്ടെത്തിയത്.
ലാംഗിയ വൈറസ്(ലെയ് വി) എന്നാണ് പുതിയ വൈറസിന്റെ പേര്. ഈ രോഗം ബാധിച്ച് 35-ഓളം പേരെ ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വൈറസ് ബാധിച്ചവർക്ക് പനി, ചുമ, ക്ഷീണം, തലചുറ്റൽ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും രോഗബാധയ്ക്ക് പ്രത്യേക ചികിത്സാരീതി ലഭ്യമല്ലാത്തതിനാൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ നീരിക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
രോഗം ഗുരുതരമല്ലെന്നും മരണത്തിലേക്ക് നയിക്കില്ലെന്നും വൈറോജി വിദഗ്ധർ അറിയിച്ചു.



