അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞെന്ന് അരവിന്ദ് കെജരിവാള്‍. ഗുജറാത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ കെജരിവാള്‍ ടൗണ്‍ഹാളില്‍ ശുചീകരണത്തൊഴിലാളികളെ അഭിസംബോധന ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു കെജരിവാളിന്റെ പ്രതികരണം. കോണ്‍ഗ്രസ് അവസാനിച്ചു, അവരുടെ ആരോപണങ്ങള്‍ വാര്‍ത്തയാക്കുന്നത് നിര്‍ത്തു എന്നായിരുന്നു കെജരിവാളിന്റെ പരാമര്‍ശം. സോണിയാ ഗാന്ധിയെ പിന്‍വാതിലിലൂടെ പ്രധാനമന്ത്രിയാക്കാനാണ് ഭരണകക്ഷിയായ ബിജെപി ശ്രമിക്കുന്നതെന്നും കെജരിവാള്‍ ആരോപിച്ചു.