ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി അ​നി​ല്‍ ആ​ന്‍റ​ണി. കോ​ണ്‍​ഗ്ര​സ് ഒ​രു കു​ടും​ബ​ത്തി​ന് വേ​ണ്ടി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് അ​നി​ല്‍ വി​മ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സ് രാ​ജ്യ​താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് ഉ​പ​രി​യാ​യി ചി​ല വ്യ​ക്തി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ളാ​ണ് സം​ര​ക്ഷി​ക്കു​ന്ന്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ല. ഒ​രു​പാ​ട് ആ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് ബി​ജെ​പി​യി​ല്‍ ചേ​രാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും അ​നി​ല്‍ പ്ര​തി​ക​രി​ച്ചു.

ബി​ജെ​പി രാ​ജ്യ​താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ്. എ​ല്ലാ​വ​ര്‍​ക്കും സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പു​രോ​ഗ​തി ല​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നാ​യി ബി​ജെ​പി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് താ​ത്പ​ര്യം. സ്ഥാ​ന​മാ​ന​ങ്ങ​ള്‍ മോ​ഹി​ച്ച​ല്ല പാ​ര്‍​ട്ടി​യി​ലേ​ക്ക് വ​ന്ന​ത്.

ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി വി​വാ​ദ​ത്തി​ല്‍ അ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത് കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് രാ​ജ്യ​താ​ത്പ​ര്യ​ത്തി​നെ​തി​രാ​ണെ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണെ​ന്നും അ​നി​ല്‍ പ​റ​ഞ്ഞു.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബി​ജെ​പി ആ​സ്ഥാ​ന​ത്തു​വ​ച്ചാ​ണ് അ​നി​ല്‍ പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​തി​ന് മു​മ്പാ​യി കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം രാ​ജി​വ​ച്ചി​രു​ന്നു.